പെരുമ്പാവൂർ:അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മേതല കനാൽ പാലത്തിനു സമീപം കൃഷി ചെയ്ത ഏത്തവാഴയുടെ വിളവെടുപ്പ് നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം. രാമചന്ദ്രൻ ഉദ്ഘാടാനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഷാജി സരിഗയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് എം.കെ. കൃഷ്ണൻ നമ്പൂതിരി, ബോർഡ് അംഗങ്ങളായ ഇ.എം.ശങ്കരൻ, എൻ.പി. അലിയാർ, ബിനു തച്ചയത്ത്, സെക്രട്ടറി കിരൺ പി.അശോക്, ശ്രീജിത്ത്, ഇ.എം.പൗലോസ്, എ.എം.മക്കാർ, പി.എൻ. ചന്ദ്രൻ, കൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുത്തു.