
ആലങ്ങാട്: മാഞ്ഞാലി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കരുമാല്ലൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും പായും പുതപ്പും മറ്റു സാമഗ്രികളും നൽകി. പഞ്ചായത്തിലെ 34 അങ്കണവാടികൾക്കാണ് സഹായമെത്തിച്ചത്. പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബീനാ ബാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.എം. അലി അദ്ധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ടി.എ. മുജീബ്, ജി.വി.പോൾസൺ, സൂസൻ വർഗീസ്, ബാങ്ക് വൈസ് പ്രസിഡന്റ് എ. എം.അബ്ദുൾ സലാം, സെക്രട്ടറി ടി.ബി.ദേവദാസ്, അംഗങ്ങളായ പി.എ.സക്കീർ, കെ.എ. അബ്ദുൾ ഗഫൂർ, രമ സുകുമാരൻ, സാജിതാ നിസാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അശ്വതി അശ്വിൻ എന്നിവർ സംസാരിച്ചു.