വാടകയിനത്തിൽ ലഭിക്കാനുളളത് 62,15.882 രൂപ


തൃക്കാക്കര: സംസ്ഥാനത്തെ ഏറ്റവും വരുമാനമുള്ള നഗരസഭയായ തൃക്കാക്കരയിൽ വാടക കുടിശിക പിരിക്കുന്നതിൽ അലംഭാവം. നഗരസഭയുടെ ആറ് ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പടെ 11 കെട്ടിടങ്ങളാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്.

കെട്ടിടങ്ങളിൽ നിന്ന് വാടകയിനത്തിൽ നഗരസഭയ്ക്ക് പിരിഞ്ഞുകിട്ടേണ്ടത് 62,15.882 രൂപയാണ്. 13 കടമുറികൾ സംബന്ധിച്ച് കേസുകൾ നിലവിലുള്ളതായി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. വാടക കുടിശിക മുഴുവൻ അടക്കാതെ കടകൾക്ക് ലൈസൻസ് നൽകാൻ പാടില്ലെന്നാണ് ചട്ടം. എന്നാൽ മൂന്നും നാലും വർഷമായി നഗരസഭയിലേക്ക് വാടക അടക്കാത്തവർ സുഗമമായി കച്ചവടം നടത്തുന്നുണ്ട്. ഇവർക്കെതിരെ റവന്യൂ റിക്കവറി അടക്കമുള്ള നടപടികൾ സ്വീകരിക്കില്ലെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.


# വാടകക്ക് കൊടുത്തിരിക്കുന്ന കെട്ടിടങ്ങൾ

ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് (18 കടമുറികൾ ) കുടിശിക 491251
ടാക്സി സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് (രണ്ട് കടമുറികൾ ) കുടിശിക 128347
മുൻസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് ( ഏഴ് കടമുറികൾ) കുടിശിക 1137043
കമ്മ്യൂണിറ്റിഹാൾ ഷോപ്പിംഗ് കോംപ്ലക്സ് ( അഞ്ചു കടമുറികൾ ) കുടിശിക 1518472
കോ-ഓപ്പറ്റേറ്റിവ് ആശുപത്രി (കുടിശിക ഇല്ല)
ഷോപ്പിംഗ് കോംപ്ലക്സ് കാക്കനാട് നാല് കടമുറികൾ (കോടതിയിൽ കേസ് )
അയ്യനാട് ബാങ്ക് (കുടിശിക ഇല്ല)
എൻ.ജി.ഓ കോട്ടേഴ്സ് ഷോപ്പിംഗ് കോംപ്ലക്സ് (21കടമുറികൾ )കുടിശിക 3151920
എൻ.ജി.ഓ കോട്ടേഴ്സ് ഫിഷ് സ്റ്റാൾ (ഒൻപത്ത് കടമുറികൾ ) കോടതിയിൽ കേസ്
സ്റ്റേഡിയം ഷോപ്പിംഗ് കോംപ്ലക്സ് (കുടിശിക ഇല്ല )
അയ്യങ്കാളി തൊഴിൽ പരിശീലന കേന്ദ്രം (കുടിശിക ഇല്ല )

തൃക്കാക്കര നഗരസഭയ്ക്ക് വാടക ഇനത്തിൽ ലഭിക്കേണ്ട തുക പിരിച്ചെടുക്കാൻ നടപടി സ്വീകരിക്കണം.ലേലത്തിൽ എടുത്തരാറുമായുളള കേസുകൾ അടിയന്തരമായി തീർപ്പാണം. നഗരസഭാ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾ നടത്തേണ്ട തുകയാണ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം കിട്ടാകടമായി കിടക്കുന്നത്.

രാജു വാഴക്കാല