കാലടി: ഗവ. എൽ.പി സ്ക്കൂൾ മലയാറ്റൂർ പഞ്ചായത്ത്തല വായനാ മത്സരം നടത്തി. മലയാറ്റൂർ വെസ്റ്റ് കോളനി സ്കൂളിലാണ് വായനാമത്സരം, ചിത്രരചനാ മത്സരം എന്നിവ സംഘടിപ്പിച്ചത്. സമ്മാനദാനം വാർഡ് അംഗം ബിൻസി ജോയ് നിർവഹിച്ചു. വാർഡ് അംഗം ഷിബു പറമ്പത്ത്,സ്ക്കൂൾ ഹെഡ്മിസ്ട്രസ് പി.ഐ.സീന,പി.ടി.എ.പ്രസിഡന്റ് എം.കെ.ബിജു, വി.എസ്.സനിത,എം.എസ്.ശ്രീജ,എം.ജെ.ദിവ്യനിഷി,സാലി പോൾ, ചിത്രരചനാ അദ്ധ്യാപകൻ രാജു സെന്റോർ എന്നിവർ സംസാരിച്ചു.