പറവൂർ: എസ്.എൻ.ഡി.പിയോഗം കെടാമംഗലം ശാഖയിലെ ഗുരുദേവ പ്രതിഷ്ഠയുടെ പത്താംവാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമ്മേളനം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.എം. സനോജ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ ഡി. ബാബു, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിഅംഗം രാഗം സുമേഷ്, ശാഖാ സെക്രട്ടറി സി.ബി. മോഹനൻ, വൈസ് പ്രസിഡന്റ് എം.ആർ. സജീവ്, യൂണിയൻ കമ്മിറ്റിഅംഗം സുമതി രാധാകൃഷ്ണൻ, വനിതാസംഘം പ്രസിഡന്റ് സിജി മോഹൻ, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് പി.എച്ച്. അനി തുടങ്ങിയവർ സംസാരിച്ചു. ഗുരുപൂജ, പ്രാർത്ഥന, പ്രസാദഊട്ട് എന്നിവ നടന്നു.