കാലടി: ജാമ്യവ്യവസ്ഥ ലംഘിച്ച് വീണ്ടും കുറ്റകൃത്യത്തിലേർപ്പെട്ട പ്രതിയുടെ ജാമ്യം റദ്ദ് ചെയ്ത് ജയിലിലടച്ചു. കാഞ്ഞൂർ കല്ലുംകോട്ടം ഭാഗം വെട്ടിയാടൻ വീട്ടിൽ ആഷിക്കിന്റെ (24) ജാമ്യമാണ് റദ്ദ് ചെയ്തത്. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത നരഹത്യശ്രമക്കേസുമായി ബന്ധപ്പെട്ട് നേരത്തെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് മറ്റ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെടരുതെന്നെ ഉപാധിയോടെ കോടതി ജാമ്യം നൽകി. ഇത് ലംഘിച്ച് കാലടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിലും നെടുമ്പാശേരിയിലെ ആക്രമണ കേസിലും പ്രതിയായതിനെ തുടർന്നാണ് ജാമ്യം റദ്ദ് ചെയ്തത്.