കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ പതിനൊന്നിന് കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടക്കും. മേനക ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യുവമോർച്ച അഖിലേന്ത്യാ സെക്രട്ടറി പി. ശ്യാംരാജ് മുഖ്യ പ്രഭാഷണം നടത്തും.