1

തൃക്കാക്കര: വനിതകളുടെ മുഖ്യ പങ്കാളിത്തത്തിലുള്ള ഭക്ഷ്യോൽപാദന വിതരണ ശൃംഖലയായ "കൈപ്പുണ്യം" ഫുഡ്‌സ് കാക്കനാട് സൺറൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാനം നടത്തി. രക്തദാന രംഗത്ത് വനിതകൾ പൊതുവേ സജീവമാകാത്ത സാഹചര്യത്തിൽ സ്ത്രീകളെ മുന്നോട്ടെത്തിക്കുകയെന്ന ഉദ്യമത്തിനാണ് കൈപ്പുണ്യം നേതൃത്വം വഹിച്ചത്.

കുടുംബശ്രീ ചെയർപേഴ്സൺ ജാൻസി ജോർജ് , ആശാ പ്രവർത്തകരായ കെ.ആർ.ശ്രീജ, എ.ആർ. ബിന്ദു, ലാലി സോജു, കോ ഓർഡിനേറ്റർമാരായ ജിഷ സന്തോഷ്‌, സോണിയ വിജയൻ എന്നിവർ നേതൃത്വം നൽകി.