lottary

മൂവാറ്റുപുഴ: അന്യസംസ്ഥാന തൊഴിലാളിക്ക് ഭാഗ്യദേവതയുടെ കടാക്ഷം. പതിനഞ്ച് വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുന്ന അസാം സ്വദേശി അലാലുദ്ദീനാണ് 80 ലക്ഷം രൂപയുടെ ലോട്ടറി അടിച്ചത്.

വ്യാഴാഴ്ച നറുക്കെടുത്ത കാരുണ്യ പ്ലസ് ലോട്ടറിയാണ് അലാലുദ്ദീന് ഭാഗ്യം സമ്മാനിച്ചത്. ലോട്ടറി അടിച്ചെന്ന് അറിഞ്ഞതോടെ ആദ്യം അമ്പരന്ന അലാലുദ്ദീൻ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക് പായുകയായിരുന്നു. മൂവാറ്റുപുഴ സ്റ്റേഷനിലെ പി.ആർ.ഒ.ആർ അനിൽകുമാറിന്റെ പക്കൽ ടിക്കറ്റ് ഏൽപ്പിച്ചു. ലോട്ടറിയും മറ്റ് തിരിച്ചറിയൽ രേഖകളുമായി അലാലുദ്ദീനെ ബാങ്ക് ഓഫ് ബറോഡയുടെ മൂവാറ്റുപുഴ ശാഖയിലേക്ക് പൊലീസ് കൊണ്ടുപോയി. തുടർന്ന് മാനേജർ ബിജോ മോനോട് കാര്യങ്ങൾ വിശദീകരിച്ചു. അപ്പോൾതന്നെ ലോട്ടറി കൈപ്പറ്റി മാനേജർ രസീത് നൽകി.അങ്ങനെ, വ്യാഴാഴ്ച മൂവാറ്റുപുഴ ശാഖയിൽ മാനേജരായിചുമതലയേറ്റ ബിജോയ്ക്കും ആദ്യ ദിനം അവിസ്മരണീയമായിത്തീർന്നു.