മൂവാറ്റുപുഴ: പണിമുടക്ക് അവകാശം തൊഴിലവകാശം എന്ന മുദ്രാവാക്യമുയർത്തി അദ്ധ്യാപകരുടേയും സർക്കാർ ജീവനക്കാരുടേയും സംയുക്ത സമരസമിതിയും ആക്ഷൻ കൗൺസിലും ചേർന്ന് മൂവാറ്റുപുഴ നഗരസഭാ ഓഫീസിന് മുന്നിൽ ജനാധിപത്യ സംരക്ഷണ സദസ് നടത്തി. കെ.എം.സി.എസ്.യു ജില്ലാ ട്രഷറർ വി.ബൾക്കീസ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ ഏരിയാ സെക്രട്ടറി ടി.വി.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം കെ. കെ.പുഷ്പ, ജില്ലാ കമ്മിറ്റി അംഗം ഷിനോ തങ്കപ്പൻ എന്നിവർ സംസാരിച്ചു.