
മരട്: നഗരസഭാ പരിധിയിലെ വിവിധ ഹോട്ടലുകളിൽആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ചോയ്‌സ് റസ്റ്റോറന്റ്, ദുബായ് ഹട്ട്, ഡർബാർ നെട്ടൂർ, ബേബിസ് ബേക്കറി എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണവും അഞ്ച് സ്ഥാപനങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളും പിടിച്ചെടുത്തു. സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഹെൽത്ത് ഇൻസ്‌പെക്ടർ പി.ഐ. ജേക്കബ്‌സൺന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിബി പ്രവീൺ, ജിഷ തോമസ്, ടി.സ്വപ്ന എന്നിവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് ശുദ്ധഭക്ഷണം ലഭ്യമാക്കുന്നതിന് തുടർന്നും പരിശോധന നടത്തുമെന്ന് ആരോഗ്യകാര്യ സമിതി ചെയർമാൻ ചന്ദ്രകലാധരൻ, നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ എന്നിവർ അറിയിച്ചു.