കൊച്ചി: സംസ്ഥാന സർക്കാരിന്റെ മികച്ച ഗാനരചയിതാവിനുള്ള അവാർഡ് നേടിയ ബി.കെ .ഹരിനാരായണൻ രചിച്ച ഗാനങ്ങൾ കോർത്തിണക്കിയ സംഗീതപരിപാടി ഇന്ന് വൈകിട്ട് നാലിന് എറണാകുളം ടി.ഡി.എം ഹാളിൽ അരങ്ങേറും. എറണാകുളം കരയോഗം സാംസ്കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.