ചോറ്റാനിക്കര: ചോറ്റാനിക്കര ഗ്രാമ പഞ്ചായത്തിൽ പി.എം. കിസാൻ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റിക്കൊണ്ടിക്കുന്നവർ തുടർന്നും ആനുകൂല്യം ലഭിക്കുവാൻ ആധാർ കാർഡ്, വില്ലേജ് ഓഫിസിൽ കരം ഒടുക്കിയ രസീതിന്റെ പകർപ്പ് എന്നിവയുപയോഗിച്ച് സ്വന്തം നിലയിലോ, അക്ഷയ കേന്ദ്രം മുഖേനയോ www.aims.kerala.gov.in എന്ന പോർട്ടൽ വഴി 21 ന് മുമ്പായി സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. കൂടാതെ 20, 21 എന്നീ തീയതികളിൽ ചോറ്റാനിക്കര ഗ്രാമപഞ്ചായത് കൃഷിഭവനിൽ വച്ച് 10.30 മുതൽ 7 വരെ www.aims.kerala.gov.in എന്ന പോർട്ടൽ വഴി സ്ഥലവിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അതിനായി മൊബൈൽ ഫോൺ, വില്ലേജ് ഓഫിസിൽ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, ആധാർ കാർഡ്, റേഷൻ കാർഡ് പകർപ്പ് എന്നിവ കരുതണം