
കൊച്ചി: അഗ്നിപഥ് പദ്ധതി പിൻവലിക്കുക, ദേശസുരക്ഷ ഉറപ്പാക്കുക, സൈന്യത്തിൽ കരാർ നിയമനം അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുമായി എ.ഐ.വൈ.എഫ് സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം ആൽവിൻ സേവ്യർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രേഖ ശ്രീജേഷ്, എ.ഐ.ടി.യു.സി. മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അസലഫ് പാറേക്കാടൻ, പി.കെ. ഷിഫാസ്, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ആർ. പ്രതീഷ്, എം.ആർ. സുർജിത്ത്, കെ.എ. അനൂപ്, ജെ.പി. അനൂപ്, കെ.എ. അൻഷാദ്, പ്രമേഷ് ബാബു എന്നിവർ പ്രസംഗിച്ചു.