കൊച്ചി: നെറ്റ്‌വർക്ക് മാർക്കറ്റിംഗിലൂടെ പലരുടെ പക്കൽനിന്ന് കോടികൾ തട്ടിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. ഏറ്റുമാനൂർ കേന്ദ്രീകരിച്ച് അഭിഭാഷകനുൾപ്പെടെ അഞ്ചുപേർ നടത്തുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. 49പേരിൽനിന്ന് 1.68 കോടി കബളിപ്പിച്ചു.
പ്രധാന പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും പിന്നീട് വിട്ടയച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ മലാക്ക സ്വദേശി 15 തട്ടിപ്പുകേസുകളിലും അഭിഭാഷകൻ വിവിധ തട്ടിപ്പുകേസുകളിലും പ്രതികളാണെന്ന് പരാതിക്കാർ പറഞ്ഞു. നിക്ഷേപത്തുക ഇരട്ടിയാക്കുമെന്നായിരുന്നു വാഗ്ദാനം. പൊലീസ് ഇക്കാര്യത്തിൽ ഒളിച്ചുകളിക്കുകയാണെന്നും ഇരകളായ ജയകുമാർ, ജയബാബു, ഷേർളി, സുജ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.