കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ തെക്കേ ഗോപുരനടയിൽ ശിവലിംഗത്തിന്റെയും നന്തിയുടെയും വിഗ്രഹങ്ങൾ സമർപ്പിച്ചു. പ്രശസ്ത ശില്പി ചേരാനല്ലൂർ ശ്രീനിവാസൻ മൂന്നു മാസം കൊണ്ടാണ് ഈ കരിങ്കൽ ശില്പങ്ങൾ നിർമ്മിച്ചത് . ആശ നടരാജനും രമണീ നന്ദകുമാറുമാണ് ഇതു വഴിപാടായി എറണാകുളത്തപ്പന് സമർപ്പിച്ചത്. ക്ഷേത്ര മേൽശാന്തി ഗോവിന്ദൻ എമ്പ്രാന്തിരി ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്ര ക്ഷേമസമിതി പ്രസിഡന്റ്. പി. രാജേന്ദ്രപ്രസാദ്, ഭാരവാഹികളായ വി .എസ് .പ്രദീപ് , ഐ. എൻ. രഘു, ടി.വി. കൃഷ്ണമണി , കെ . ജി. വേണുഗോപാൽ, കെ. ജനാർദ്ദനൻ, പി വി. .അധികായൻ, അജിത്ത് പി. വാസു, ആലപ്പാട്ട് മുരളീധരൻ, സുരേഷ് പൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു