മൂവാറ്റുപുഴ: 2000 ജനുവരി -2022 മാർച്ച് 31 കാലയളവിൽ റദ്ദായ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം. പുതുക്കേണ്ട മാസം 1999 ഒക്ടോബർ 10 മുതൽ 2022 ജനുവരി 1വരെയെന്ന് രജിസ്ട്രേഷൻ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് പുതുക്കി നൽകുന്നതിന് സർക്കാർ ഉത്തരവായി. അപേക്ഷകൾ 30വരെ ഓൺലൈനായും നേരിട്ടും നൽകാം. പ്രത്യേക പുതുക്കൽ നടപടികൾ www.eemployment.kerala.gov.in എന്ന വെബ്സൈറ്റ് വഴി പൂർത്തിയാക്കേണ്ടതാണെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.