
പറവൂർ: എസ്.എസ്.എൽ.സി പരീക്ഷയിൽ പറവൂർ താലൂക്കിൽ ഏറ്റവും കൂടുതൽ എപ്ളസും നൂറ് ശതമാനം വിജയവും നേടിയ നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർ സെക്കൻഡറി സ്കൂളിന് കെടാമംഗലം പപ്പുക്കുടി മെമ്മോറിയൽ ലൈബ്രറി ഉപഹാരം നൽകി. എസ്.എൻ.ഡി.പി പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ, ഹെഡ്മാസ്റ്റർ സി.കെ. ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ് എന്നിവർ ചേർന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എഴുപുന്ന ഗോപിനാഥനിൽ നിന്ന് ഉപഹാരം ഏറ്റവാങ്ങി. പ്രിൻസിപ്പൽ വി.ബിന്ദു, ലൈബ്രറി ഭാരവാഹികളായ പി.പി. സുകുമാരൻ, വി.എസ്.അനിൽ, അൻവിൻ കെടാമംഗലം തുടങ്ങിയവർ പങ്കെടുത്തു.