മൂവാറ്റുപുഴ: നിർമ്മല സിവിൽ സർവീസ് അക്കാഡമിയും എ.എൽ.എസും ചേർന്ന് സിവിൽ സർവീസ് പരീക്ഷ എഴുതാൻ താത്പര്യമുള്ളവർക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന ഫുൾടൈം കോച്ചിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഇന്ന് ആരംഭിക്കുന്ന പരിശീലന പദ്ധതിയിൽ പ്രിലിമിനറി, മെയിൻ, ഇന്റർവ്യൂ തലങ്ങൾ സമഗ്രമായി പഠിപ്പിക്കും. ആഴ്ചയിൽ ആറ് ദിവസം ക്ലാസുണ്ടായിരിക്കും. വിശദവിവരങ്ങൾക്ക് നിർമ്മല കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 7907119072, 9496065457.