
കൊച്ചി: ഇന്ത്യൻ യോഗ അസോസിയേഷൻ കേരള ചാപ്റ്ററിന്റെ വാർഷിക ആഘോഷവും അന്താരാഷ്ട്ര യോഗാദിന സെമിനാറും നടത്തി. ശിവാനന്ദ ആശ്രമത്തിൽ നടന്ന പരിപാടിയിൽ സ്വാമി ശാരദാനന്ദ (ചിന്മയാമിഷൻ), സ്വാമി നന്ദാത്മജാനന്ദ (രാമകൃഷ്ണാശ്രമം), സ്വാമി ശിവാമൃതാനന്ദപുരി (മാതാ അമൃതാനന്ദമയി മഠം), പതഞ്ജലി യോഗ ടെയിനിംഗ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ വാസുദേവൻ നമ്പൂതിരി (ജോയിന്റ് സെക്രട്ടറി, ഇന്ത്യൻ യോഗ അസോസിയേഷൻ ) എന്നിവർ സംസാരിച്ചു. ശിവാനന്ദ ആശ്രമം ഡയറക്ടർ നടരാജ് (വൈസ് ചെയർ പേഴ്സൺ, ഇന്ത്യൻ യോഗ അസോസിയേഷൻ) സ്വാഗതവും, ആർട്ട് ഒഫ് ലിവിംഗ് അന്താരാഷ്ട്ര പരിശീലകൻ രാജ് ഗോപാൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.