നെടുമ്പാശേരി: സേവാഭാരതിയുടെയും അമൃത മെഡിക്കൽ സയൻസസിന്റെയും ആഭിമുഖ്യത്തിൽ പാറക്കടവ് സുകർമ്മ വികാസ കേന്ദ്രത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശു രോഗം, ദന്തരോഗം, നേത്രരോഗം, ഗൈനക്കോളജി, കാർഡിയോളജി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലായി എഴുന്നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു. സുകർമ്മ വികാസ കേന്ദ്രം ചെയർമാൻ ഡോ: എം.എൻ. വെങ്കിടേശ്വരൻ ഉദ്ഘാടനം ചെയ്തു.