കൊച്ചി: ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ (ഐ.ജെ.യു) പ്രസിഡന്റായി വിനോദ് കോഹ്‌ലിയെയും (പഞ്ചാബ്) സെക്രട്ടറി ജനറലായി എസ്. സബാനായകനെയും (പശ്ചിമബംഗാൾ) തിരഞ്ഞെടുത്തു.
വിനോദ് കോഹ്‌ലി ചണ്ഡീഗഡ് - പഞ്ചാബ് ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റും പ്രസ് കൗൺസിൽ ഒഫ് ഇന്ത്യ അംഗവുമാണ്. എസ്. സബാനായകൻ പശ്ചിമബംഗാളിലെ ഇന്ത്യൻ ജേർണലിസ്റ്റ്സ് അസോസിയേഷൻ (ഐ.ജെ.എ) പ്രസിഡന്റാണ്. കേരള ജേണലിസ്റ്റ്സ് യൂണിയൻ പ്രസിഡന്റ് അനിൽ ബിശ്വാസ് വിനോദ് കോഹ്‌ലിക്ക് വേണ്ടിയും ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ എസ്. സബാനായകനുവേണ്ടിയും പത്രിക നൽകിയിരുന്നു. സെൻട്രൽ റിട്ടേണിംഗ് ഓഫീസർ ഹബീബ്ഖാൻ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. മറ്റ് ഭാരവാഹികളെയും എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും ദേശീയ പ്ളീനറി സെഷനിൽ തിരഞ്ഞെടുക്കും.