കുറുപ്പംപടി : രായമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ഗവണ്മെന്റിന്റെ ദേശിയ ഗുണനിലവാര (NQAS)സർട്ടിഫിക്കറ്റ് ലഭിച്ചു.96%മാർക്കൊടു കൂടിയാണ് ആശുപത്രി ഈ നേട്ടം കൈവരിച്ചത്.
2022 ഏപ്രിൽ 25,26 തീയതികളിൽ കേന്ദ്ര സംഘം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് രായമംഗലം കുടുംബ ആരോഗ്യ കേന്ദ്രത്തിന് അംഗീകാരം ലഭിച്ചത്. ആശുപത്രിയിലെ ഒ.പി വിഭാഗം, ദേശീയ ആരോഗ്യ പരിപാടികളുടെ നടത്തിപ്പ്, ലബോറട്ടറിയിൽ സേവനങ്ങൾ, പൊതു ഭരണനിർവഹണം എന്നിവയാണ് അവാർഡിന് പരിഗണിച്ചത്. 2022 ലെ കായകല്പ അവാർഡിൽ എറണാകുളം ജില്ലയിൽ ഒന്നാംസ്ഥാനവും ലഭിച്ചിരുന്നു. രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാറിന്റെ നേതൃത്വത്തിലെ ഭരണ സമിതിയും മെഡിക്കൽ ഓഫീസർ ഡോ. ഗോപിക പ്രേമിന്റെ നേതൃത്വത്തിലെ ആരോഗ്യ പ്രവർത്തകരും നടത്തിയ പ്രയത്നത്തിന്റെ ഫലമാണ് ഈ നേട്ടം.പ്രസിഡന്റ് എൻ.പി. അജയകുമാർ സെക്രട്ടറി ബി.സുധീർ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാരെയും ജീവനക്കാരെയും അഭിനന്ദിച്ചു.
വൈസ് പ്രസിഡന്റ് ദീപ ജോയി ചെയർമാൻമാരായ
ബിജു കുര്യാക്കോസ്, സ്മിത അനിൽകുമാർ, അംഗങ്ങളായ
മാത്തുകുഞ്ഞ്, ജോയ് പൂണെലിൽ,
ബിജി പ്രകാശ്, കുര്യൻ പോൾ
കെ.എൻ. ഉഷാദേവി, മാത്യൂസ് തരകൻ, മിനി ജോയ്, ടിൻസി ബാബു, ഡോ. ഗോപിക പ്രേം, ഡോ. ഈപ്പെൻ മാത്യു, ഡോ. ശിൽപ്പ തമ്പി, സുനിത തോമസ് തുടങ്ങിയവർ പങ്കെടുത്തു.