ആലുവ: തോട്ടക്കാട്ടുകര സെന്റ് ആൻസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാളിന് വികാരി ഫാ. തോമസ് പുളിക്കൽ കൊടിയേറ്റി. ഫാ. ജിനോ ജോർജ് കടുങ്ങാംപറമ്പിലിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ഫാ. മോൻസി കാർലോസിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണം എന്നിവയും തുടർന്ന് പ്രദക്ഷിണവും നടന്നു. തിരുന്നാൾ ദിനമായ ഇന്ന് രാവിലെ ഒമ്പതിന് ഫാ. ജോഷി കോണത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ തിരുന്നാൾ ദിവ്യബലി, വചന പ്രഘോഷണം, പ്രദക്ഷിണം എന്നിവ നടക്കും.