പെരുമ്പാവൂർ: ഇ.ഡിയെ ഉപയോഗിച്ച് രാഹുൽ ഗാന്ധിയേയും കോൺഗ്രസിനേയും വേട്ടയാടുന്ന ബി.ജെ.പി സർക്കാരിനെതിരേയും പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയ പൊലീസ് നടപടിക്കെതിരേയും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പെരുമ്പാവൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ നടത്തും. ബ്ലോക്ക് പ്രസിഡന്റ് ഷാജി സലീമിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യും.