കോലഞ്ചേരി: ലോകയോഗ ദിനത്തിന്റെ ഭാഗമായി 21ന് കോലഞ്ചേരി പ്രസ് ക്ലബിന്റെ നേതൃത്വത്തിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്‌കൂളിലേയും കോളേജിലേയും എൻ.സി.സി യൂണിറ്റുകളുടെ സഹകരണത്തോടെ യോഗാദിനം ആചരിക്കുന്നു. സെന്റ് പീറ്റേഴ്സ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച രാവിലെ 8.30 ന് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാജു വർഗീസ് ഉദ്ഘാടനം ചെയ്യും. യോഗാചാര്യൻ ടി.എം.വർഗ്ഗീസ് ക്ലാസെടുക്കും. പ്രസ് ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് എബ്രഹാം, സെക്രട്ടറി എം.എം. പൗലോസ്, എം.വി. ശശിധരൻ തുടങ്ങിയവർ സംസാരിക്കും.