കുറുപ്പംപടി: വേങ്ങൂർ ഗ്രാമപഞ്ചായത്ത് ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ മുഖേന തെങ്ങിൻതൈകൾ വിതരണം ചെയ്തു. വെസ്റ്റ് കോസ്റ്റ് ഇനത്തിലെ 1063 തെങ്ങിൻതൈകളാണ് വിതരണം ചെയ്തത്. വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ്പ സുധീഷ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി.കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ നിതീഷ് ബാബു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ ശോഭന വിജയകുമാർ, പി.വി. പീറ്റർ, കെ. എസ്. ശശികല, കൃഷി അസിസ്റ്റന്റുമാരായ ഖദീജ, ഫാത്തിമ എന്നിവർ സംസാരിച്ചു.