കാലടി: അയമ്പുഴ ചുള്ളി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നതായി പരാതി.നൂറ് കണക്കിനു യാത്രക്കാരാണ് ഇതുമൂലം വലയുന്നത്. ട്രിപ്പ് മുടക്കൽ സംബന്ധിച്ച് ആർ.ഡി.ഒ ക്ക് ഡി.വൈ.എഫ്.ഐ പരാതി നൽകി. നടപടിയുണ്ടായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് അയ്യമ്പുഴ മേഖലാ കമ്മിറ്റി ഭാരവാഹികളായ ജോസ്ഫിൻ ജോസ്, ജിതിൻ തോമസ് എന്നിവർ പറഞ്ഞു.