കോതമംഗലം: എസ്.എൻ.ഡി.പി യോഗത്തിനെതിരെയും യോഗം ഭാരവാഹികൾക്കെതിരെയും അപവാദ പ്രചാരണങ്ങൾ നടത്തിയ ശിവഗിരി മoത്തിലെ സന്യാസിയുടെ നടപടിയിൽ കോതമംഗലം യൂണിയൻ കൗൺസിൽ പ്രതിഷേധി​ച്ചു. ആത്മീയകാര്യങ്ങളിൽ മുഴുകേണ്ട സന്യാസിമാർ ഇത്തരം നി​ലവാരമി​ല്ലാത്ത സമീപനം കൈക്കൊള്ളരുതെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡന്റ് അജി നാരായണൻ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി പി.എ. സോമൻ, വൈസ് പ്രസിഡന്റ് കെ.എസ്. ഷിനിൽകുമാർ, ബോർഡ് അംഗം സജീവ് പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.