മട്ടാഞ്ചേരി: ഭാരതീയ ജനതാ പാർട്ടി മട്ടാഞ്ചേരി മണ്ഡലം ഓഫീസ് ഉദ്ഘാടനം ഇന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സു രേന്ദ്രൻ നിർവ്വഹിക്കും. ആനവാതിൽ കൊത്തുവാൾ ലൈനിൽ വൈകിട്ട് അഞ്ചിന് മണ്ഡലം പ്ര സിഡന്റും നഗരസഭാ അംഗവുമായ ജെ. രഘുറാം പൈ അദ്ധ്യക്ഷത വഹിക്കും. യോഗത്തിന് മുന്നോടിയായി ഉച്ചയ്ക്ക് മൂന്നിന് തോപ്പുംപടിയിൽ കെ.സുരേന്ദ്രന് സ്വീകരണം നൽകും. തുടർന്ന് വിവിധ ഇടങ്ങളിൽ സ്വീകരണം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് ജെ.രഘുറാം പൈ പറഞ്ഞു.