കാലടി: എൻ.സി.പി മലയാറ്റൂർ - നീലീശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരുപത്തിനാലാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടുവട്ടം സെന്റ്. ആന്റണീസ് സ്കൂളിൽ പഠനോപകരണ വിതരണം സംഘടിപ്പിച്ചു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ജോണി തോട്ടക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വർഗീസ് കിഴക്കൻ അദ്ധ്യക്ഷനായി. സി.പി.പാപ്പച്ചൻ, ദേവസിക്കുട്ടി പൈനാടത്ത്, അജിത് കുമാർ പുന്നേലിൽ, പാപ്പച്ചൻ തോപ്പിലാൻ, ജോബി മംഗലി, ഹെഡ്മിസ്ട്രസ് ജയ് .ടി പോൾ എന്നിവർ പ്രസംഗിച്ചു.