ആലുവ: നന്മയുടെ പുത്തൻ കാഴ്ചപ്പാടുകളും മൂല്യങ്ങളും സമൂഹത്തിനും നീതിന്യായ വ്യവസ്ഥയ്ക്കും പകരുന്നവരാകണം അഭിഭാഷകരെന്ന് ആർച്ച് ബിഷപ് മാർ ആന്റണി കരിയിൽ പറഞ്ഞു. ചൂണ്ടി ഭാരത് മാതാ ലാ കോളേജിലെ അഡ്വേക്കേറ്റ്‌സ് സിനഡിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ജസ്റ്റിസ് അബ്രഹാം കെ. മാത്യു, ആലുവ പൊന്തിഫിക്കൽ സെമിനാരി വൈസ് റെക്ടർ റവ.ഡോ.മാർട്ടിൻ കല്ലുങ്കൽ, ഭാരത് മാതാ ലാ കോളേജ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ വടക്കുംപാടൻ, പ്രിൻസിപ്പൽ ഡോ. വി.എസ്. സെബാസ്റ്റ്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. സെലിൻ അബ്രഹാം, ഫാ. ബിജു ആന്റണി തേക്കാനത്ത് എന്നിവർ സംസാരിച്ചു. 40 അഭിഭാഷകർ സിനഡിൽ പങ്കെടുത്തു.