കോതമംഗലം: പിണ്ടിമന ആയുർവേദ ആശുപത്രി മന്ദിരം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലീം, ബ്ലോക്ക് അംഗങ്ങളായ ലിസി ജോസഫ്, അനു വിജയനാഥ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെയ്സൺ ദാനിയേൽ, ബിജു പി. നായർ, എ.വി.രാജേഷ്, നോബിൾ ജോസഫ്, റെജി പുലരി, കെ.എം. ഹസ്സൻ മൗലവി, ലാലി ജോയി, മെഡിക്കൽ ഓഫീസർ ഡോ. എം.ആർ ശുഭ തുടങ്ങിയവർ സംസാരിച്ചു.