മൂവാറ്റുപുഴ: സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സമ്മേളനം പി.പി.മുസ്തഫ പിള്ള നഗറിൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. സി.പി.ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം എ.കെ.ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബു പോൾ, എൻ.അരുൺ, എസ്.ശ്രീകുമാരി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.കെ.ശിവൻ, ജില്ലാ എക്സിക്യുട്ടീവ് അംഗം എൽദോ എബ്രഹാം, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കൽ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം പി.കെ.ബാബുരാജ് രാഷ്ട്രീയ റിപ്പോർട്ട് അവതരിപ്പിച്ചു. വിൽസൻ ഇല്ലിക്കൽ സ്വാഗതം പറഞ്ഞു. ഇ.ബി.ജലാൽ പതാക ഉയർത്തി. മണ്ഡലം കമ്മിറ്റി അംഗം എം.വി.സുഭാഷ് രക്തസാക്ഷി പ്രമേയവും മണ്ഡലം സെക്രട്ടറിയേറ്റ് അംഗം ഇ.കെ.സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എ.നവാസ്, മാത്യു.ടി.തോമസ്, കെ.കെ.ശ്രീകാന്ത്, ഗോവിന്ദ് ശശി, സീന ബോസ്, പി.വി.ജോയി, കെ.ഇ.ഷാജി എന്നിവർ പങ്കെടുത്തു.തെലങ്കാനയിൽ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ്ണം നേടിയ സി.പി.ഐ ആവോലി ലോക്കൽ കമ്മിറ്റി അംഗം മധു മാധവിനെ പ്രകാശ് ബാബു ആദരിച്ചു.