പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകൾ 80 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. നാല് സോണുകളായി തിരിച്ചാണ് തുക അനുവദിച്ചത്. സോൺ ഒന്നിലെ 13 റോഡുകൾക്ക് 30 ലക്ഷവും സോൺ മൂന്നിലെ 17 റോഡുകൾക്ക് 50 ലക്ഷവുമാണ്. സോൺ രണ്ടിലെ 15 റോഡുകളും സോൺ നാലിലെ 23 റോഡുകളും അധികം കേടുപാടുകൾ സംഭവിക്കാത്തവയാണ്. ഇവയെ ഒരു വർഷത്തെ റണ്ണിംഗ് കോൺട്രാക്ട് രീതിയിൽ ഉൾപ്പെടുത്തി അഞ്ച് ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ട്.