ചോറ്റാനിക്കര: 2022-23 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം കൂടി. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷാജി മാധവൻ, പി.കെ. പ്രദീപ്‌, ജൂലിയറ്റ് ടി. ബേബി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജലജ മോഹനൻ, എസ്.ജെ.ശ്രീകുമാർ, ഇ.പി. സിബിൻ തുടങ്ങിയവർ സംസാരിച്ചു.