swapna-suresh

കൊച്ചി: സ്വർണക്കടത്തുകേസി​ലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ എ‍ൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യും. 22ന് കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഹാജരാകാൻ സ്വപ്നയ്ക്ക് നോട്ടീസ് നൽകി​. കള്ളക്കടത്തിൽ പങ്കാളികളായ ഉന്നതരെക്കുറിച്ച് കസ്റ്റംസിന് സ്വപ്ന നൽകിയ മൊഴികൾ ചോർത്തിയതു മൂലം ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ 6,7 തീയതികളിൽ സ്വപ്ന മജിസ്ട്രേട്ടിനു മുന്നിൽ രഹസ്യമൊഴി നൽകിയിരുന്നു.
മൊഴിപ്പകർപ്പ് ഇ.ഡിക്ക് ലഭിച്ചതിനെ തുടർന്നാണ് വീണ്ടും ചോദ്യം ചെയ്യൽ. കള്ളക്കടത്തു കേസിൽ കസ്റ്റംസിന്റെ നിർദ്ദേശപ്രകാരം സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനു വേണ്ടിയും ഇ.ഡി സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ നൽകി​യി​ട്ടുണ്ട്.