മൂവാറ്റുപുഴ: ഈസ്റ്റ്‌ മാറാടി ഗവ: വി.എച്ച്.എസ് സ്കൂളിലെ വായനാമാസാചരണം എഴുത്തുകാരിയും അദ്ധ്യാപികയുമായ തസ്മിൻ ഷിഹാബ് ഉദ്ഘാടനം ചെയ്തു . പി.ടി.എ പ്രസിഡന്റ് സിനിജ സനിൽ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ. എ.അജയൻ സ്വാഗതം പറഞ്ഞു. എസ്.ആർ.ജി കൺവീനർ ഗ്രേസി കുര്യൻ, സ്റ്റാഫ് സെക്രട്ടറി അനിൽ കുമാർ , എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സമീർ സിദ്ദിഖി, സീനിയർ അസിസ്റ്റന്റ് എം.പി. ഗിരിജ, സിലി ഐസക്ക്, എം.ഐ. ഷീബ, ആശ പൗലോസ്, സ്കൂൾ കൗൺസിലർ ഹണി വർഗീസ്, ബീനു, രതീഷ് വിജയൻ എന്നിവർ നേതൃത്വം നൽകി.