പറവൂർ: വടക്കേക്കര പഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ഓണവിപണി ലക്ഷ്യമാക്കി ചെണ്ടുമല്ലി കൃഷി വ്യാപകമാക്കുന്നു. ഓണത്തിനൊരു പൂക്കൂട പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈകളുടെയും ജൈവവളത്തിന്റെയും വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽ കുമാർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷിഓഫീസർ എൻ.എസ്. നീതു, പഞ്ചായത്ത് സെക്രട്ടറി ജയിൻ വർഗീസ്, കൃഷി അസിസ്റ്റന്റ് വി.എസ്. ചിത്ര, കെ.ബി. ഉദയകുമാർ, പഞ്ചായത്തംഗങ്ങൾ എന്നിവർ പങ്കെടുത്തു.