പറവൂർ: മാഞ്ഞാലി എസ്.എൻ. ജിസ്റ്റ് ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷനിൽ എൻജിനീയറിംഗ് വിഭാഗം പൂർവവിദ്യാർത്ഥി സംഗമം നടന്നു. കോളേജ് ചെയർമാൻ ഡോ. എം. ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മാനേജർ പ്രൊഫ. കെ.എസ്. പ്രദീപ്, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി പ്രൊഫ. അഞ്ജു രവീന്ദ്രൻ, സിവിൽ വിഭാഗം മേധാവി പ്രൊഫ. ഷൈൻ ജോബ്, അലൂമിനി അസോസിയേഷൻ സെക്രട്ടറി നീന ആർ. കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.