കുറുപ്പംപടി: മുടക്കുഴ ഗ്രാമപഞ്ചായത്ത് കണ്ണഞ്ചേരി മുഗൾ റോഡിന് ഇരുവശവും ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോസ് എപോൾ, വൽസ വേലായുധൻ, എൻ.ആർ.ഇ.ജി.എസ് അസിസ്റ്റന്റ് എൻജിനീയർ ഷിബി, ഓവർസിയർ ജയശ്രീ, ശ്രീജ എന്നിവർ പ്രസംഗിച്ചു.