തൃപ്പൂണിത്തുറ: നഗരസഭയുടെ പതിനാലാം പഞ്ചവത്സര പദ്ധതി 2022-23 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ നാളെ രാവിലെ 11.00 ന് തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ വച്ച് നടക്കും. പ്രസ്തുത സെമിനാറിൽ നഗരസഭയിലെ മുഴുവൻ വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുക്കണമെന്ന് ചെയർപേഴ്സൺ അറിയിച്ചു.