വൈപ്പിൻ: വൈപ്പിൻ മണ്ഡലത്തിലെ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററുകളിലെ ഭിന്നശേഷി വിദ്യാർത്ഥികൾക്കായുള്ള മുട്ടക്കോഴി പദ്ധതിക്ക് തുടക്കം. ബഡ്‌സ് സെന്ററുകളിലെ തിരഞ്ഞെടുക്കപ്പെട്ട 20 വിദ്യാർത്ഥികൾക്കാണ് 25000 രൂപ വീതം മുതൽമുടക്കിൽ പെട്രോനെറ്റ് എൽ.എൻ.ജി. ലിമിറ്റഡിന്റെ സി. എസ്. ആർ. ഫണ്ട്ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയത്. 25 മുട്ടക്കോഴികൾ ഉൾപ്പെടെ കൂടുകൾ പള്ളിപ്പുറം, എളങ്കുന്നപ്പുഴ, മുളവുകാട് ബഡ്‌സ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് കൈമാറി. കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ അദ്ധ്യക്ഷത വഹിച്ചു. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. എം.ബി. ഷൈനി, മുളവുകാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, പെട്രോനെറ്റ് സി.എസ്.ആർ സീനിയർ മാനേജർ ആശിഷ് ഗുപ്ത, പള്ളിപ്പുറം പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ രാധിക സതീഷ്, ബിന്ദു തങ്കച്ചൻ, വാർഡ് അംഗങ്ങളായ കെ.എഫ്. വിൽസൺ, നിഷ അനിൽ, കുടുംബശ്രീ ജില്ല മിഷൻ കോ- ഓർഡിനേറ്റർ എം. ബി. പ്രീതി എന്നിവർ സംസാരിച്ചു.