കാലടി: ബൈക്ക് യാത്രക്കാരനായ യുവാവ് നിറുത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലിടിച്ച് മരിച്ചു. മലയാറ്റൂർ ഗോതമ്പുറോഡ് കളപ്പുരയ്ക്കൽവീട്ടിൽ രാജു- കവിത ദമ്പതികളുടെ മകൻ ശ്രീരാജാണ് (22) മരിച്ചത്. അനുജൻ ശ്രീജിത്തിനെ ആശുപത്രിയിൽ കൊണ്ടുപോകുംവഴി രാത്രി പത്തോടെയാണ് അപകടം. മറ്റൂർ ചെമ്പിശേരി റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറിയിലാണ് ബൈക്ക് ഇടിച്ചത്. ശ്രീരാജ് തൽക്ഷണം മരിച്ചു. കാലിന് പരിക്കേറ്റ ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.