മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തി. മൊബൈലിന്റെ അമിത ഉപയോഗം മൂലം പഠനത്തിൽ പിന്നോട്ടുപോയ കുട്ടികളുടെ നിലവാരം ഉയർത്തുകയായിരുന്നു ക്ലാസിന്റെ ലക്ഷ്യം. പ്രമുഖ സൈക്കോളജിസ്റ്റ് ഡോ: അമീർ ഹസൻ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ കമാൻഡർ സി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു കുമാർ, ഹെഡ്മിസ്ട്രസ് അനിത കെ.നായർ, സീനിയർ അദ്ധ്യാപിക ജീമോൾ കെ. ജോർജ്, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ പ്രോഗ്രാം ഓഫീസർ അമൽ ലാൽ പി.വി, എം.സുധീഷ് എന്നിവർ സംസാരിച്ചു.