തൃക്കാക്കര: തൃക്കാക്കര നഗരസഭയ്ക്ക് വാടക കുടിശികയുള്ള കച്ചവടക്കാർക്ക് തുക പിരിച്ചെടുക്കുന്നതിന്റെ ഭാഗമായി നോട്ടീസ് കൊടുക്കുന്നതിന് നിർദേശം നൽകിയതായി മുനിസിപ്പൽ സെക്രട്ടറി ബി.അനിൽകുമാർ പറഞ്ഞു. നഗരസഭയുടെ കടമുറികളിൽ നിന്ന് വാടക കുടിശിക ഇനത്തിൽ 62,15.882 രൂപ നൽകാനുണ്ടെന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. നഗരസഭയുടെ ആറ് ഷോപ്പിംഗ് കോംപ്ലക്സ് ഉൾപ്പടെ 11 കെട്ടിടങ്ങളാണ് വാടകയ്ക്ക് കൊടുത്തിരിക്കുന്നത്. കൊവിഡ് കാലത്ത് വാടക ഇനത്തിൽ ഇളവ് ആവശ്യപ്പെട്ട് അപേക്ഷ നൽകിയവർക്ക് നിയമാനുസൃതമായ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.