
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് നിർമ്മിച്ച അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഇൻഡോർ നെറ്റ് പ്രാക്ടീസ് കേന്ദ്രത്തിന്റെ ഉദ്ഘാടനം ബി.സി.സി.ഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജ് നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് സാബി ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ബാബു എം.എൽ.എ മുഖ്യാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്‌സൺ രമ സന്തോഷ്, നടൻ ബാല, രഞ്ജി താരം നിതീഷ്, ഇ.ഡി.സി.സി സെക്രട്ടറി കാർത്തിക് വർമ്മ, മുൻ രഞ്ജിതാരം പി.ബാലചന്ദ്രൻ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ബിജോ അലക്‌സാണ്ടർ, ജെ .കെ.മഹേന്ദ്ര, നഗരസഭാ കൗൺസിലർ വള്ളി മുരളീധരൻ, പീപ്പിൾസ് ബാങ്ക് ചെയർമാൻ സി.എൻ. സുന്ദരൻ, മർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് തോമസ് പോൾ എന്നിവർ പ്രസംഗിച്ചു.