കൊച്ചി: ഭാരതീയ ജനത പട്ടികജാതി മോർച്ചയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ സ്മൃതി ദിനം ആചരിച്ചു. ബി.ജെ.പി എറണാകുളം ജില്ലാ ഓഫീസിൽ നടന്ന ചടങ്ങ് പട്ടികജാതി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സി.എൻ. വിൽസൺ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, ട്രഷറർ സുരേന്ദ്രൻ കൂനേത്, അജീഷ്, സെക്രട്ടറി വിശ്വനാഥൻ എന്നിവർ സംസാരിച്ചു.