കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസിൽ ആരോപണ വിധേയനായ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനത യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ്,
ബി.ജെ.പി എറണാകുളം സൗത്ത് മണ്ഡലം പ്രസിഡന്റ് ടി. പത്മകുമാരി, നോർത്ത് മണ്ഡലം പ്രസിഡന്റ് അഡ്വ. സ്വരാജ്, വൈപ്പിൻ മണ്ഡലം പ്രസിഡന്റ് അഡ്വ. വേദരാജ്, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറിമാരായ തൃദീപ് ഹരികൃഷ്ണൻ, കാർത്തിക് തുടങ്ങിയവർ സംസാരിച്ചു.