മൂവാറ്റുപുഴ: അനധികൃത മണ്ണെടുപ്പിനെതിരെ പ്രതികരിച്ച വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മാത്യു കുഴൽനാടൻ എം.എൽ.എ പ്രതിഷേധിച്ചു. വിദ്യാർത്ഥിനിക്ക് എല്ലാവിധ പിന്തുണയും നിയമപരമായ സഹായങ്ങളും വാഗ്ദാനം ചെയ്തു. വിദ്യാർത്ഥിനിയെ അദ്ദേഹം വീട്ടിലെത്തി സന്ദർശിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാബു ജോൺ, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സമീർ കോണിക്കൽ, വാർഡ് അംഗം ജിബി മണ്ണത്തൂകാരൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.